നേരത്തെ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍ പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷ ണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി :എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. ഇത് സംബന്ധിച്ചിട്ടുള്ള കേ ന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന തോടെ അന്വേഷണവും ആരംഭിക്കും. കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു.
സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി എംആര്‍ അജി ത്കുമാര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാ രൂഖിന് സാക്കിര്‍ നായിക്ക്, ഇസ്രാ അഹമ്മദ് തുടങ്ങിയവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിര മായി കാണുന്ന ശീലമുണ്ട്. പ്രതി വരുന്ന സ്ഥലവും (ഷഹീന്‍ബാഗ്) അവിടുത്തെ പ്രത്യേകതകളും എല്ലാ വര്‍ക്കും അറിയാവുന്നതാണെന്നും എ ഡി ജി പി പറഞ്ഞു.
പ്രതിക്ക് സംസ്ഥാനാനത്തിന് പുറത്തുള്ള ബന്ധവും തീവ്രവാദ സ്വാധീനവും അന്വേഷിക്കും. നേരത്തെ എന്‍ഐഎ പ്രാ ഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കിയിരുന്നു.
ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധമുണ്ടെ ന്നും വിപുലമായ ഒരു അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭീകരവാദ ബന്ധ വും തള്ളിക്കളയാനാകില്ല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് കേ ന്ദ്ര സര്‍ക്കാരിന് എന്‍ഐ സമര്‍പ്പിച്ചത്.
ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര കേ രളം അടക്കം നാലിലധികം സംസ്ഥാന ങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എന്‍ ഐഎ ഡിജിക്കും കൈ മാറിയിരുന്നു. ഒരു വ്യക്തി മാത്രം ഉള്‍പ്പെട്ടകേസല്ലെന്നും ആക്രമണത്തിന്റെ ഗൂ ഡാലോചനയില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് നിഗമനം.