ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാ നമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി
കൊച്ചി : നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അ ന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എച്ച് ആ ര്ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോട തിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടേയും കസ്റ്റംസിന്റേയും അന്വേഷ ണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം ശരിയാ യ ദിശയിലല്ലെന്ന വാദത്തിന് തെളിവു ഹാജരാക്കാന്‍ ഹര്ജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടി ക്കാട്ടി.
മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അജി കൃഷ്ണന്റെ ഏജന്‍സി യില്‍ നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു ജോലി നല്‍കിയിരുന്നു.സമാനമായ ഹര് ജികളില്‍ ഡിവിഷന് ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. നേരത്തെ കോടതി തീര് പ്പ് പറഞ്ഞ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ വിധം പുതിയ തെളിവുകള്‍ ഹ ര്ജിക്കാരന് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.