തീവെപിന് പിന്നാലെ അപായച്ചങ്ങല വലിച്ച് സഹായിയെന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സം ഘം സംശയിക്കുന്നു
കോഴിക്കോട്: ട്രെയിനിലെ തീവെയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ട്രെയിനില്‍ സഹായി ഉണ്ടായിരു ന്നെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. തീവെപിന് പിന്നാ ലെ അപായച്ചങ്ങല വലിച്ച് സഹായിയെ ന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേ ഷണ സംഘം സംശയിക്കുന്നു.
കണ്ണൂരില്‍ എത്തിയശേഷം ഷാറൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ചതും ഈ സഹായി ആയിരിക്കാമെന്നാ ണു നിഗമനം. ഷാറൂഖ് ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണി ക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17ന്. ഇതിനി ടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സം ഘം ശ്രമിക്കുന്നത്.
പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ പൊലീ സിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഷൊര്‍ണൂരിലെത്തിയ പ്രതിയുടെ കൈയിലു ള്ള എടിഎം കാര്‍ഡ് തകരാറായിരുന്നു. പിന്നെ എങ്ങനെ പണം കിട്ടി എന്നതും അന്വേഷിക്കുന്നുണ്ട്. പ്ര ദേശത്തെ എടിഎം കൗണ്ടറുകളി ല്‍ നിന്നും ബാങ്ക് ശാഖകളില്‍നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.
രണ്ടു കോച്ചുകളില്‍ തീയിടാന്‍ പ്രതി ലക്ഷ്യമിട്ടെന്നാണു നിഗമനം. കൃത്യം നടത്താന്‍ പ്രതിക്ക് സഹായം ലഭിച്ചു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം ഉറച്ചു നില്‍ക്കുകയാണ്.ഇതാരെന്നു കണ്ടെത്താന്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. താനൊറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. അങ്ങ നെ തോന്നി, ചെയ്തു എന്നാണ് ഷാറൂഖ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മൊഴി പൊലീ സ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ തെളിവുകളിലൂടെ ആസൂത്രകരിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.