സംഭവത്തില്‍ മരിച്ച 88 കാരിയുടെ സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ വയോധികയുടെ മൂ ക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തി ലാണ് മുഖത്ത് മുറിവുകളുണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തും പരിക്കുകളുണ്ടെന്ന് കണ്ടെത്തി.
കൊച്ചി: പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും. സംഭവ ത്തില്‍ മരിച്ച 88 കാരിയുടെ സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമം ചെറുത്ത പ്പോള്‍ വയോധികയുടെ മൂ ക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ ക ണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിലാണ് മുഖത്ത് മുറിവുകളുണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തും പരി ക്കുകളുണ്ടെന്ന് കണ്ടെത്തി.
45 വയസ്സുള്ള പ്രതിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കള്‍, അയല്‍വാ സികള്‍ എന്നിവരില്‍ നിന്നു വിശദമായ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതി യുടെ ഭാര്യ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അ നുസരിച്ച് പീഡന ശ്രമം ചെറുത്തപ്പോള്‍ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണു കണ്ടെത്തിരയിരിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പരിക്കുകളോടെ വയോധികയെ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ നേര ത്തേ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു. ഇതുകണ്ട് സം ശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും മ റ്റും സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടു ത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനശ്രമം വ്യക്തമായതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടു ത്തകയായിരുന്നു.
അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ സഹോദരന്റെ മകനും ഭാ ര്യയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു. വയോധികയെ പ്രതി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയും വയോധികയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ പ്രതിയുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ മൊഴിയെടുക്കു മെന്ന് പൊലീസ് അറിയിച്ചു.











