തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി ബല്‍റാമിന്റെ നിലപാട്.
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന രോപിച്ച് മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും അഡ്വ. ജയന്തും ചുമതലയില്‍ നിന്നൊ ഴിഞ്ഞു. തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാന മൊഴിയുന്ന കാര്യം ഇരുവരും കെപിസിസി അധ്യക്ഷനെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പര സ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി ബല്‍റാമിന്റെ നിലപാട്.
45 പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാനത്ത് കെസ് യുവിന്റെ ചുമതലയുണ്ടായിരുന്ന ബിടി ബല്‍ റാ മും ജയന്തും നല്‍കിയത്. എന്നാല്‍ പുതിയ പട്ടികയില്‍ ഇടം പിടിച്ചത് 94 പേരാണ്. ജംബോ പട്ടികയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു. 5 ദിവ സത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ, 21 ഭാരവാഹികളും 20 നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 41 അംഗങ്ങള്‍ അടങ്ങുന്ന ലിസ്റ്റായിരുന്നു ഇരുവരും നല്‍കി യത്. കൂടുതല്‍ വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നതിലും ഇരുവരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്.
സംഘടനാ തിരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ ജം ബോ കമ്മിറ്റികള്‍ പാടില്ലെന്ന കെപിസിസി നിര്‍ദേശം അട്ടിമറിച്ചാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി സംഘനയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനം വന്ന തോടെയാണ് വീണ്ടും ജംബോ കമ്മിറ്റിയിലേക്ക് നയിച്ചത്. 25 ശതമാനം വനിതകള്‍ക്ക് അവസരം നല്‍കു മെന്ന പ്രഖ്യാപനവും വാഗ്ദനത്തില്‍ ഒതുങ്ങി.
പട്ടികയുമായി ബന്ധപ്പെട്ട്
കെഎസ്‌യുവിനുള്ളിലും
കടുത്ത അതൃപ്തി
അതേസമയം പുതിയ പട്ടികയുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനുള്ളിലും കടുത്ത അതൃപ്തിയാ ണുള്ളത്. യോഗ്യതയുള്ള പലര്‍ക്കും അവസരം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. നേതാക്കളുടെ സ്വ ന്തക്കാരെയും നോമിനികളെയും സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന് പട്ടികയില്‍ വിയോ ജിപ്പുള്ള പ്രവര്‍ത്തകര്‍ പറയുന്നു. പട്ടികയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അത്യ പ്തിയാണുള്ളത്. കെ സി വോണുഗോപാലും വി ഡി സതീശനും ചേര്‍ന്ന് പട്ടിക അട്ടിമറിച്ചെന്നാണ് ഇ വരുടെ ആരോപ ണം. ഇരുവരും പദവികള്‍ വീതിച്ചെടുത്തതായാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേ പം.