കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീ പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗബെ ഞ്ചിന്റെതാണ് വിധി. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു
ന്യൂഡല്‍ഹി: മലയാളം വാര്‍ത്താ ചാനല്‍ മീഡിയവണ്ണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. മീഡിയവണ്ണിന്റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കിനല്‍കണമെന്നും സുപ്രീം കോ ടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവര്‍ത്തനാനുമതി കേന്ദ്ര സര് ക്കാര് വിലക്കിയത്.
കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീപിക്കുകയായി രുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. ജനാധിപ ത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേ രില്‍ പൗരാവകാശം ലംഘിക്കു ന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക കൂട്ടായ്മ കെ യു ഡബ്ല്യു ജെയുമാണ് ഹരജികള്‍ നല്കിയയത്. കേസില്‍ 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നു.











