ജനീവ: കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് കോവിഡ് വ്യാപനത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വുഹാനില്‍ റിപ്പോര്‍ട്ട് ന്യുമോണിയ കേസുകളെപ്പറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. കോവിഡാണെന്ന് സ്ഥിരികരിക്കുന്നതിന് മുമ്പാണ് വുഹാനിലെ ന്യുമോണിയ കേസുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം തന്നെ കോവിഡ് വ്യാപനത്തിനെതിരെയുളള വിവരങ്ങള്‍ നല്‍കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെന്നും ബെയ്ജിങിനോട് വിരോധ മനോഭാവമാണ് കാണിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചു.
ഏപ്രില്‍ 9ന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തിനെതിരെ ആദ്യഘട്ടങ്ങളില്‍ എടുത്ത നടപടികളുടെ ടൈംലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രില്‍ 20 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനം നടത്തിയ പത്രസമ്മേളനത്തില്‍ ആദ്യ കേസ് ചൈനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തെതന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചൈനീസ് അധികൃതരാണോ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.











