കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറി ല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീ റ്റര്‍ വേഗതയില്‍ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൊച്ചി : കെ റെയില്‍ ആശയം മികച്ചതാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും മെട്രോമാ ന്‍ ഇ ശ്രീധരന്‍. വടക്ക് നിന്ന് തെക്ക് വരെ അതിവേഗ റെയില്‍ ഗതാ ഗതം നമുക്ക് ആവശ്യമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ വിശദമായ പ്രോജക്ട് റിപ്പോ ര്‍ട്ട് ഞാന്‍ തയ്യാറാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇത് വളരെ ചെലവേറിയതും സമയമെടുക്കു ന്നതുമാണെന്ന് അവര്‍ പറഞ്ഞു.എലിവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ ലൈന്‍ വികസിപ്പിക്കുക എന്നതായിരു ന്നു എന്റെ നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല. അവര്‍ ഒരു സെമിഹൈസ്പീഡ് പ്രോജക്റ്റ് നിര്‍ദ്ദേശിച്ചു, പക്ഷേ ഒടുവില്‍ ഒന്നും പുറത്തുവന്നില്ല. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്-ശ്രീധരന്‍ വ്യക്തമാക്കി.
വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവിലു ള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീ റ്റര്‍ വേഗതയില്‍ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.
റെയില്‍വേ ലൈനുകള്‍ മെച്ചപ്പെടുത്താന്‍ വലിയ പണച്ചെലവ് വരും. ഇതിനായി ഭൂമി ഏറ്റെടുക്കണം. 10 വര്‍ഷമെങ്കിലും ഇതിനായി വേണ്ടിവരും. എന്നാല്‍ ആറ് എഴ് വര്‍ഷംകൊണ്ട് ഹൈസ്പീഡ് ട്രെയിന്‍ പ്രൊ ജക്റ്റ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.