അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തി യത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ ര ക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരു ടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അ വരുടെ ശ്രമം
ന്യൂഡല്‍ഹി: ജയിലലടച്ച് നിശബ്ദനാക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോ രാട്ടം തുടരുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി-മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എം.പി സ്ഥാ നാത്തുനിന്ന് അയോഗ്യ നാക്കിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അദാനിയുമായുള്ള ബന്ധത്തെക്കുറി ച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം കണ്ടതായും രാഹുല്‍ പറഞ്ഞു.
അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നി ക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാ തിരിക്കാനാണ് അവരുടെ ശ്രമം.
സ്പീക്കറെ നേരിട്ടു കണ്ടിട്ടും പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ല. രാജ്യത്തു ജനാധിപത്യ ത്തിനു മേലാണ് അക്രമണം നടക്കുന്നത്.അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നു വ്യ ക്തമാക്കണം. അധികാര കേന്ദ്രങ്ങളൊന്നും ഈ ചോദ്യം ചോദിച്ചിട്ടില്ല. താന്‍ ആരെയും ഭയക്കുന്നില്ല. അ തിനാല്‍ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശ്ശബ്ദനാക്കാനാവി ല്ല.
വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബമാണ്. നിയമത്തിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നു.ജനാധിപത്യത്തിനായുള്ള പോരാട്ടമാണു നടക്കുന്നത്. ആപോരാട്ടം ശക്തമായി മുന്നോ ട്ടു കൊണ്ടുപോകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.