ഏപ്രില്‍ 9ന് മദ്രാസ് കേരള സമാജത്തില്‍ ഫെയ്മയുടെ ‘വിഷുകൈനീട്ടം’ ആ ഘോഷ ത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം.പി പുരു ഷോത്തമന്‍ പുരസ്‌കാരം സമ്മാനിക്കും.
ചെന്നൈ :ഫെയ്മയുടെ 2024 ലെ എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ വ്യവസായിയും നടനുമായ എ.വി.അ നൂപിന്. ഫെയ്മ ദേശീയ അധ്യക്ഷന്‍ എം.വി.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അനൂ പിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
കലാ-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയില്‍ തമിഴ്‌നാട്ടിനകത്തും പുറത്തും നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
ഏപ്രില്‍ 9ന് മദ്രാസ് കേരള സമാജത്തില്‍ ഫെയ്മയുടെ ‘വിഷുകൈനീട്ടം’ആഘോഷത്തിന്റെ ഭാഗമായു ള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം.പി പുരുഷോത്തമന്‍ പുരസ്‌കാരം സമ്മാനി ക്കും.












