അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതു മാപ്പ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നട ത്താനും നല്ലനടപ്പിനും അവരുടെ കുടുംബങ്ങളു ടെയും സേവനത്തിന് ക്രിയാത്മകമാ യി സംഭാവന നല്‍കാനും അവസരം നല്‍കും.
ദുബൈ: റംസാനോട് അനുബന്ധിച്ച് 1025 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. ജയിലില്‍ കഴി യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാ പനം നടത്തിയത് യുഎഇ പ്രസിഡ ന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്.മാപ്പുനല്‍കിയ തടവുകാര്‍ പലതരം കുറ്റങ്ങള്‍ ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതു മാപ്പ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും നല്ല നടപ്പിനും അവരുടെ കുടുംബങ്ങളുടെ യും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും അവസരം നല്‍കും.
യുഎഇ ഭരണാധികാരികളെ സംബന്ധിച്ച് ഇത് അസാധാരണ നടപടിയല്ല. ദേശീയ ദിനം, റംസാന്‍ എന്നി വയോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം നല്‍കുന്നത് മുന്‍ പും ഉണ്ടായിട്ടുണ്ട്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തില്‍ 1530 തടവുകാരെയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തടവുകാരുടെ സാമ്പത്തി ക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി കൊണ്ടായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി.
തടവുകാരുടെ മോചനം സംബന്ധിച്ച് തീരുമാനിക്കാന്‍ മഗ്രിബ് നിസ്‌കാരത്തിന് ശേഷം യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റി യോഗം അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേരും. നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിരവധി ഉന്ന ത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.