തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടിയത്
കൊച്ചി: ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേ ശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 52 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടിയത്.
സംഭവത്തില്‍ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. 29 കാരിയാണ് അഞ്ജു. ഇവര്‍ തിരുവനന്തപു രം കഴക്കൂട്ടം സ്വദേശിയാണ്. കാസര്‍കോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്ന ത്. ഇവരുടെ ഫ്ലാറ്റില്‍ കൊച്ചി സിറ്റി പൊലിസിന്റെ നാര്‍കോടിക് സെല്ലും തൃക്കാക്കര പൊലിസും ചേര്‍ന്നാ ണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.