ഉല്‍പ്പാദന ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി ആലുവ ഉദ്യോഗ മണ്ഡലിലെ പ്ലാന്റ് പൂട്ടാനാണ് തീരുമാനിച്ചത്. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രിയുടെ മറുപടി
കൊച്ചി: കീടനാശിനി ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമായ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റി സൈ ഡ്സ് ലിമിറ്റഡി) എച്ച്‌ഐഎല്ലിന്റെ കേരള യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉല്‍പ്പാദന ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി ആലുവ ഉദ്യോഗമണ്ഡലിലെ പ്ലാന്റ് പൂട്ടാനാണ് തീരു മാനിച്ചത്. തൊഴിലാളി കളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ലോ ക്സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലമാണ് മ ന്ത്രിയുടെ മറുപടി.
ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി 2018ലാണ് ഹില്‍ (ഇന്ത്യ) എന്ന് പേര് മാറ്റിയത്. പിന്നീ ട് ജൈവ ഉല്‍പ്പന്നങ്ങളിലേക്ക് ചുവടുമാറ്റി. നിലവില്‍ മൂന്നു പ്ലാന്റു കളാണ് ഉദ്യോഗമണ്ഡല്‍ യൂണിറ്റിലു ള്ളത്. ഇവിടെ മാനേജ്‌മെന്റ് വിഭാഗം ഉള്‍പ്പെടെ 64 സ്ഥിരം ജീവനക്കാരും ആറ് കരാര്‍ തൊഴിലാളി കളുമു ണ്ട്.
അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് കേന്ദ്ര പൊതുമേഖലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം മേക്ക് ഇന്‍ ഇന്ത്യ നയവു മായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാര്‍ കീടനാശിനി വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന ഘട്ടത്തി ല്‍ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത് വിരോധാ ഭാസമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയവും അതിന്റെ തുടര്‍ച്ചയായ അടച്ചുപൂട്ടലും കേന്ദ്രം പുന:പരിശോധിക്കണം. ഇതുസംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കണ്‍വീനര്‍ കെ. ചന്ദ്രന്‍പിള്ള അഭ്യര്‍ത്ഥിച്ചു.