കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്ന സുരേഷ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം.
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രി യുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേ ഷ്. കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തി ല്‍ മൗനം പാലിച്ച തെന്നും സ്വപ്ന ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം.
12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അ റിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. കരാര്‍ കമ്പനിക്ക് നല്‍കിയ മൊബി ലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീയണക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ യു ള്ളവര്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊ ണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആ യതുകൊണ്ടാകാം. നിങ്ങള്‍ മറ്റൊരുവിധത്തില്‍ വിഷയം കൈകാര്യം ചെയ്യണമായിരുന്നു. ഈ ഇടപാടി ല്‍ ശിവശങ്കറും ഉള്‍പ്പെട്ടിട്ടുള്ളതി നാലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്. നിങ്ങള്‍ ഇങ്ങനെ കാത്തിരി ക്കരുത്.’- സ്വപ്ന കുറിച്ചു. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യ മന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്ന ആരോപിച്ചു.
‘ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബംഗളൂരുവി ലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’ -സ്വപ്നയുടെ വാക്കുകള്‍.