കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു.
കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പോലീസുമായി ബന്ധപ്പെട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇഎം രാധ അറിയിച്ചു.