സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ചോദ്യം ചെയ്താണു സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുക. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നുമുള്ള നിയ മോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ചോദ്യം ചെയ്താണു സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുക.
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നുമുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നീക്കം.
ബില്ലുകള്‍ തടഞ്ഞു വെക്കുന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കും. വിവിധ സര്‍ വ്വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുക യാണെന്നു സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും.
ബില്ലുകള്‍ ഒപ്പിടാതിരിക്കാനോ അല്ലെങ്കില്‍ അനിശ്ചിതമായി പിടിച്ച് വയ്ക്കാനോ ഗവര്‍ണര്‍ക്ക് അവകാശ മില്ല. ഒന്നുകില്‍ അത് ഒപ്പിടാതെ തിരിച്ചയക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കുകയോ ആണ് ചെയ്യേണ്ടതെന്ന കാര്യം സുപ്രിംകോടതിയെ സര്‍ക്കാര്‍ ധരിപ്പിക്കും.