വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരില്‍ സാധാരണഗതിയില്‍ പിള്ള എന്ന പേരില്ല. ഇത്തരം തിരക്കഥകളൊന്നും ഏശാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ പറയുന്നതിന്റെ അപ്പുറം കാണാന്‍ ജനങ്ങള്‍ക്കു ശേഷിയുള്ളതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം നിലനില്‍ക്കുന്നത്- സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
ഇടുക്കി : അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വപ്നക്കെതിരെ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോ എന്നാണു കെ സുധാകരന്‍ ചോദിക്കുന്നത്. ആയിരം വട്ടം ധൈര്യമുണ്ട്. കേസുകൊടുക്കും- അദ്ദേഹം പറഞ്ഞു.
വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരില്‍ സാധാരണഗതിയില്‍ പിള്ള എന്ന പേരില്ല. ഇത്തരം തിരക്കഥക ളൊന്നും ഏശാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ പറയുന്നതിന്റെ അപ്പുറം കാണാന്‍ ജനങ്ങള്‍ക്കു ശേഷിയു ള്ളതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം നിലനില്‍ക്കുന്നത്. ആരോപണങ്ങളില്‍ ചൂളിപ്പോകുന്നവരല്ല ഞങ്ങള്‍.
ഞങ്ങള്‍ നെഗറ്റീവിനെ തള്ളിക്കളയുന്നു പോസിറ്റീവായ കാര്യങ്ങളാണു ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ജാഥ കൂടുതല്‍ ഗംഭീരമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.











