തിരുവനന്തപുരം: ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ തിരിച്ചു കൊണ്ടുവരാന്‍ നല്‍കിയത്. 34 വര്‍ഷത്തെ ബന്ധത്തേക്കാള്‍ വലുതാണോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ധാരണ പാലിച്ചാല്‍ എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, സമരക്കാര്‍ കോവിഡ് വ്യാപിപ്പിക്കുന്നുവെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയ്‌ക്കെതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു. ഏത് സമരക്കാരില്‍ നിന്നാണ് പോലീസുകാരന് രോഗം വന്നതെന്ന് മന്ത്രി വ്യക്തമാക്കണം. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത സര്‍ക്കാരിന്‍റെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. ക്വാറന്റീന്‍ സംവിധാനവും നിരീക്ഷണ സംവിധാനവും താളം തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു.