യുഎഫ്സി ‘സേഫ് സോണ്‍’ ഒരു മാസത്തേക്ക് അടച്ചിരിക്കുന്നതിനാല്‍ യാസ് ഐലന്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. യാസ് ദ്വീപിലെ മെഗാ ഇവന്‍റിനായി അന്തിമ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാലാണ് യുഎഫ്സി ഫൈറ്റ് ഐലന്‍റിനായി സൃഷ്ടിച്ച 25 കിലോമീറ്റര്‍ ‘സേഫ് സോണിലേക്ക്’ പോകുന്ന എല്ലാ റോഡുകളും അടച്ചതായാണ് ഗതാഗത വകുപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ അറിയിച്ചത്.
റോഡ് അടയ്ക്കല്‍ യാസ് ഡ്രൈവില്‍ ജൂലൈ 30 വരെ നടക്കും. റോഡ് ഉപയോക്താക്കള്‍ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. സേഫ് സോണില്‍’ യാസ് ലിങ്കുകള്‍, യാസ് ബീച്ച്, ഡബ്ല്യു അബുദാബി, യാസ് പ്ലാസ ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ യുഎഫ്സി ടീം അംഗങ്ങള്‍ക്കും അവിടെ ആവശ്യമായ പ്രാദേശിക സ്റ്റാഫുകള്‍ക്കും മാത്രമാണ് തുറക്കുന്നത്. യാസ് ടണല്‍ വഴിയും ഈസ്റ്റ് ഗേറ്റിലൂടെ യാസ് മറീന സര്‍ക്യൂട്ട് വഴിയും പ്രവേശിക്കാന്‍ കഴിയുന്ന യാസ് മാള്‍, യാസ് മറീന എന്നിവ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.













