ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീ റ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അം ഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ ഗ്ര സ് സഖ്യം 14 സീറ്റിലൊതുങ്ങി. തിപ്രമോത്ത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണ്ണായക ശക്തി യായി
ന്യൂഡല്‍ഹി: ത്രിപുരയിലും നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീ റ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ഗ്രസ് സഖ്യം 14 സീറ്റി ലൊതുങ്ങി. തിപ്രമോത്ത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണ്ണായക ശക്തിയായി. 11 സീറ്റുകളിലാണ് സിപിഎം ലീഡ് ചെയ്യുന്നത്. 3 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബിജെപി ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ സിപി എം- കോണ്‍ഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ അഞ്ച് സീറ്റുകള്‍ നഷ്ടമായി. 2018 ല്‍ പൂജ്യത്തിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. പ്രദ്യുദ് ദേബ് ബര്‍മ്മന്റെ തിപ്ര മോ ത ഗോത്ര വര്‍ഗ മേഖലകളില്‍ നിര്‍ണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത
നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിപിപി 26ലും ബി ജെപി 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിപിഎഫ് നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല. ഏഴു സീറ്റുകളില്‍ എന്‍സിപിയും ഒരു സീറ്റില്‍ ജെഡിയു വും ലീഡ് ചെയ്യുന്നുണ്ട്.
മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. എന്‍പിപി 27 സീറ്റുകളില്‍ ലീഡ് ചെയ്യു ന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റു കളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. യുഡിപി 10, വിപിപി 4, എച്ച്എസ്പിഡിപി 2, പിഡിഎഫ് 2 എന്നിങ്ങനെയാണ് മ റ്റു കക്ഷികളുടെ സീറ്റ് നില. രണ്ട് സ്വതന്ത്രന്‍മാരും ലീഡ് ചെയ്യുന്നുണ്ട്. 59 സീറ്റുകളുള്ള മേഘാലയയില്‍ 30 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.