ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വി ല 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വി ല 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍.
വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയു ടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപ യായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധി ക്കാറുണ്ട്.











