തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു
കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ. ചില വിദ്യാര്‍ത്ഥി കളുടെ ആശാസ്യമല്ലാത്ത ചെയ്തികളെ ക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിക്കപ്പെട്ടെങ്കില്‍ അത് ഖേദകരമാണ്. തന്റെ പരാമര്‍ ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് പറയുന്നു വെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
എസ്എഫ്‌ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുകയാണെന്നും ദേഹോപദ്രവം ഏല്‍പ്പിച്ച് കൊ ല്ലുവാനുളള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു. കോളേജില്‍ മയക്കുമരുന്ന് ഉപയോഗവും അരുതാ ത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്. കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശത്തിനെതിരെ മഹിളാ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. പ്രിന്‍സി പ്പല്‍ പോലുള്ള ഉന്നത തസ്തികയിലിരുന്ന് ഇത്രമാത്രം തരംതാഴരുതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.
കുട്ടികളുടെ ക്യാമ്പസിലെ ഇടപെടല്‍ സദാചര പൊലീസ് കണ്ണിലൂടെ വീക്ഷിച്ച് സ്വന്തം അഭിപ്രായം രൂപ പ്പെടുത്തുന്നത് സ്ഥാനത്തിന് ചേര്‍ന്നതല്ല. പുതിയ കാലത്ത് പെ ണ്‍കുട്ടികള്‍ ക്യാമ്പസിലും പൊതുസമൂ ഹത്തിലും ഉയര്‍ന്ന ബോധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെയാണ് അധ്യാപിക എന്ന പദവി പോ ലും മറന്ന് ആക്ഷേപിച്ചത്. സ്വന്തം മകള്‍ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇ ത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതി രെ നടപടി വേ ണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
രമയ്ക്കെതിരെ എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. രമ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അങ്ങേ യറ്റം ഖേദകരമാണ്. രമയുടെ ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കാനും മോശക്കാരായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സം സ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. വിദ്യാര്‍ത്ഥികളെ മോശക്കാരായി ചിത്രീകരിക്കുന്ന രമയുടെ ദുഷ്ടലാക്ക് നാട് തിരിച്ചറിയും. അധികാര ഭ്രാന്തും വിദ്യാര്‍ത്ഥി വിരുദ്ധതയും മാത്രമല്ല, തികഞ്ഞ ജാതി വെറിയും പുളിച്ചുതികട്ടുന്നുണ്ട് രമയുടെ നാവിലും തലച്ചോറിലുമെന്ന് പി എം ആര്‍ഷോ പറഞ്ഞിരുന്നു.