സുല്‍ത്താന്‍റെ ഇമ്മിണി ബല്ല്യ ദുനിയാവ്

basheer

ഹസീന ഇബ്രാഹിം

ഓര്‍മ്മയുടെ പച്ചത്തുരുത്തില്‍….’ഗുത്തിനഹാലിട്ട ലിത്താപ്പോ….സഞ്ചിനബാലിക…ലുട്ടാപ്പി’, “ഹുന്ത്രാപ്പി ബുസ്സാട്ടോ” തുടങ്ങിയ കൊസ്രാകൊള്ളി പ്രയോഗങ്ങൾ ഇന്നും പൊരുളറിയാണ്ട് കിടപ്പുണ്ട്.

എട്ടൊമ്പത് കൊല്ലം ലക്കും ലഗാനുമില്ലാതെ നടന്ന, സൃഷ്ടി രഹസ്യങ്ങളെല്ലാം തന്നില്‍ ഒളിപ്പിച്ച, കഷണ്ടിതല തടവി തന്നത്താന്‍ ചിരിക്കുന്ന വിശ്വവിഖ്യാത എഴുത്തുകാരന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിയാറാണ്ട്. കാലമിത്രകഴിഞ്ഞിട്ടും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ലെജണ്ടിനോളം പോന്ന മറ്റൊരു പരകായപ്രവേശം മലയാള സാഹിത്യത്തില്‍ വേറെ ഉണ്ടായില്ല.

അണ്ഡകടാഹങ്ങള്‍ ആകെ ചുറ്റിയലഞ്ഞ് ഇച്ചിരിപ്പിടി അനുഭവങ്ങളുമായാണ് സുല്‍ത്താന്‍ സവര്‍ണ്ണസങ്കല്‍പത്തിന്‍റെ നടുത്തളത്തില്‍ ചാരുകസേര വലിച്ചിട്ടിരുന്നത്. ജയകേസരി എന്ന പ്രസിദ്ധീകരണ ശാലയിലെ പത്രാധിപര്‍ പത്മനാഭ പൈയുടെ നിര്‍ദ്ദശത്തെ തുടര്‍ന്ന് ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആദ്യ കഥയെഴുതി.കറുത്ത് തടിച്ചുരൂണ്ട നായികയും,ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍. അന്നോളം മലയാള സാഹിത്യം പല്ലക്കിലേറ്റിയ നായിക നായക സങ്കല്പങ്ങള്‍ ബഷീറിന്റെ ആദ്യ കഥ ‘തങ്കം’ തച്ചുടച്ചു. തലയില്‍ വര്‍ണ്ണ വ്യവസ്ഥിതി ചുരണ്ടിയ സമൂഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കടിച്ചാല്‍ പൊട്ടാത്ത ഇസ്തിരിയിട്ട വാക്കുകളില്‍ ഒരിക്കല്‍ പേലും അദ്ദേഹം വായനക്കാരനെ തളച്ചിട്ടില്ല. വ്യാകരണത്തിന്‍റെ കാച്ചിക്കുറുക്കലില്ലാത്ത നല്ല അസ്സല്‍ ബഷീറിയന്‍ സാഹിത്യം പിന്നങ്ങോട് ചരിത്രത്തിനു വഴിമാറുകയായിരുന്നു. അബ്ദുള്‍ ഖാദറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നാന്തരം ചപ്ലാച്ചി സാഹിത്യം.

Also read:  ലാഹോറിൽ നിന്ന് ഡൽഹിലേക്ക് ; സന്മനസ്സുള്ളവർക്കു സമാധാനം ; ഫാദര്‍ അബീദ് ഹബീബ്

പോക്കറ്റടിക്കാരനും തെരുവ് തെണ്ടിയും,ഭ്രാന്തനും, ജയില്‍ പുള്ളിയും വന്ന് മാനവ പ്രേമത്തേക്കാള്‍ ഉല്‍കൃഷ്ടമായ മതമേതുണ്ട് എന്ന് ലളിതവും ഹൃദ്യവുമായി പറഞ്ഞുപോയി. പുഴുവും പുല്‍ച്ചാടിയും പാമ്പും പറവയും ഉള്‍ക്കൊള്ളുന്ന വര്‍ണ്ണ ശബളമായ ലോകത്തെ വാക്കുകള്‍ക്കൊണ്ട് അതിമനോഹരമായി അദ്ദേഹം വരച്ചിട്ടു. കഥകളിലൂടെ എത്രയോ തവണ ആടും,കാക്കയും,പൂച്ചയും,നായയും വന്ന് തൊട്ടു.ചുറ്റും കാണുന്ന മാങ്കോസ്റ്റിന്‍ മരം പോലും ഇന്ന് വല്ലാത്ത അനുഭവമാണ്.മലയാള ഭാഷ പിന്തുടര്‍ന്ന ലിഖിത തത്വങ്ങളെ ബഡുക്കൂസന്‍ സിദ്ധാന്തമുപയോഗിച്ചു സ്റ്റൈലായി ബഷീർ എന്ന മാന്ത്രികൻ മാറ്റിയെഴുതി.ഹൃദയം പൊള്ളിപ്പിടിക്കുമ്പോഴും ചിരി നിറക്കാന്‍ ആ തൂലികയ്‌ക്കേ കഴിഞ്ഞുള്ളു….നിശബ്ദതയില്‍ വാചാലമായ സംഭാഷണ ശകലങ്ങള്‍ പലതും കാതിനിമ്പമേറിയ ഗസലുകളായി വായനക്കാരന്‍ അനുഭവിച്ചു. പടര്‍ന്നു പന്തലിച്ച സാഹിത്യ ശാഖയില്‍ മറ്റൊരു മരവും ഇത്രയേറെ തണലും കുളിരും പൊഴിച്ചില്ല.

Also read:  ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും (തൃക്കാക്കര സ്‌ക്കെച്ചസ്)

“ഹേ…അജസുന്ദരി!…ഭവതീ ആ പുതപ്പ് തിന്നരുത്.
അതിന് നൂറുരൂപ വിലയുണ്ട്. അതിന്‍റെ കോപ്പി എന്‍റെ പക്കല്‍ വേറെയില്ല. എന്‍റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്. ഭവതിക്കെല്ലാം വരുത്തി സൗജന്യമായി തരാം”

ഒന്നും പരത്തിപ്പറയാതെ കുറുക്കി കുറുക്കിയെടുത്ത വാക്യങ്ങളിലൂടെ ബഷീര്‍ സൃഷ്ടിച്ചെടുത്ത ഹാസ്യാത്മക ശൈലി അത്രമേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തലമുറ വായിക്കുന്നുണ്ട്. ആ വീട്ടിലെ ആടുമുതല്‍ പൂടവരെ മലയാളയത്തിന്‍റെ സ്വന്തമാണ്.സാധാരണ കാഴ്ചയ്ക്കപ്പുറത്തെ അസാധാരണ പ്രണയത്തില്‍ ചാലിച്ച പ്രേമലേഖനവും,’യു കാന്‍ ഗോ മിസ്റ്റര്‍ ബഷീര്‍ യൂ ഓര്‍ ഫ്രീ’ എന്ന സംഭാഷണ ശകലത്തില്‍ അവസാനിക്കുന്ന മതിലുകളും പ്രണയ കഥകളില്‍ മറ്റാരും ചെന്നെത്താത്ത ഭാവനാ തലത്തിലേക്കാണ് ഓരോ വായനക്കാരെയും കൂട്ടിക്കൊണ്ടു പോയത്. മണ്ടന്‍ മത്തപ്പായിലുമുണ്ട് നന്മയുടെ ഉള്‍നോവ്. അതി നാടകീയതയിൽ അവിശ്വസനീയമാകുമായിരുന്ന ഭാർഗവി നിലയം പോലും മലയാളിക്ക് പ്രിയങ്കരിയായ യക്ഷിയെ സമ്മാനിച്ചു.

മനോഹര പ്രണയ കഥയെന്ന് ബാല്യകാല സഖി പറയപ്പെടുമ്പോഴും അതിദാരുണമായ ജീവിതയാര്‍ത്ഥ്യങ്ങളെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്ന മറ്റേത് കൃതിയുണ്ട് മലയാള സാഹിത്യത്തില്‍. വെറും 76 പേജില്‍ ബാല്യവും,കൗമാരവും.യൗവ്വനവും, മരണവും അനുഭവിപ്പിക്കുന്ന ഇതിഹാസ നോവല്‍. മലയാള സാഹിത്യം എന്നും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ലോകോത്തര എഴുത്തുകാരനോട് കടപ്പെട്ടിരിക്കുന്നു.

Also read:  പാർലമെന്റില്‍ പുതിയ അകത്തളം വരുന്നു

ബഷീറിന്‍റെ ഓരൊ കൃതിയും അപൂര്‍വ്വ സൃഷ്ടിയാണ് .അതിലെ കഥാപാത്രങ്ങള്‍ എല്ലാ കാലത്തും അനുവാചകരുമായി ഹൃദയ സംവാദം നടത്തുന്നുണ്ട്. ആനവാരി രാമന്‍ നായര്‍,കണ്ടം പറിയാന്‍,മുഴയം നാണു,എട്ടുകാലി മമ്മുഞ്ഞ്,തൊരപ്പന്‍ അവറാന്‍,ഒറ്റക്കണ്ണന്‍ പോക്കര്‍,ഡ്രൈവര്‍ പപ്പുണ്ണി,കൊച്ചു ത്രേസ്യ,സൈനബ,മണ്ടന്‍ മുസ്തഫ,എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തീക്ഷണമായ അനുഭവങ്ങള്‍ക്കൊണ്ട് വായനക്കാരെ ഇന്നും ചുറ്റിവരിയുന്നത്.

ഉന്മാദ രോഗത്തിനടിപ്പെട്ട് ചികിത്സയ്ക്കെത്തിയ വിശ്വ സാഹിത്യകാരനോട് വൈദ്യർ ചോദിച്ചു  “ഇതൊക്കെ എഴുതിയ വിദ്വാൻ എന്തെ ഇവിടെ വരാൻ ഇത്ര വൈകി !

തൂലികയില്‍ ആക്ഷേപ ഹാസ്യം കലര്‍ത്തി അധികാര വ്യവസ്ഥിതിയെ ചൊടിപ്പിച്ച എഴുത്തുകാരനെ പലകുറി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി. പക്ഷേ, ആ ചതുരംഗ കളത്തിലും നിറഞ്ഞുകളിക്കാനായിരുന്നു അദേഹത്തിന്‍റെ നിയോഗം. അപ്പോഴും ഒരു മതത്തിൽ ജനിച്ചു എന്ന കാരണത്താൽ ദേശീയ വാദിയാണെന്ന് കോപ്പിയെഴുതി കൊടുക്കേണ്ട ഗതികേട് ബഷീറിനുണ്ടായില്ല……

Related ARTICLES

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത് തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി

Read More »

പഴമയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് പിള്ളേരോണം

അത്തപ്പൂക്കളമുണ്ടാകില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണം പോലെ തന്നെ. തൂശ നിലയിട്ടു തുമ്പപ്പൂ ചോറ് വിളമ്പുന്ന അസ്സല്‍ സദ്യയടക്കം എല്ലാം ഉണ്ടാവും. ഊഞ്ഞാല്‍ കെട്ടലും പലതരം കളികളും ഒക്കെയായി പിള്ളേരും ഉഷാറാവും. അവരുടെ ഓണക്കാ ലം അന്ന്

Read More »

വരണമാല്യമാണ്, കൊലക്കയറല്ല ; മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ

ശ്രീലത. ആർ സാ​മൂ​ഹി​ക വി​ക​സ​ന​സൂ​ചി​ക​ക​ളി​ലും സാക്ഷരതയിലും ലോ​ക​നി​ലവാ​ര​ത്തി​നൊ​പ്പ​മാ​ണ് എ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ യ​ഥാ​ർ​ഥ സാം​സ്കാ​രി​ക നി​ല​വാ​രം ഇ​ന്ന് എ​വി​ടെ​യാ​ണ്? ഓ​രോ ദി​വ​സ​വും കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഒ​രു സൂ​ച​ന​യാ​ണെ​ങ്കി​ൽ പ​ര​മ​ദ​യ​നീ​യ​മാ​ണ് ഇ​വി​ട​ത്തെ അ​വ​സ്ഥ​യെ​ന്നു പ​റ​യേ​ണ്ടി​വ​രും.

Read More »

തിലകന്‍ പോയത് മഹാനഗരത്തില്‍ ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച്.

ഐ. ഗോപിനാഥ് രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു കാലത്ത് ഒരാചാരം പോലെ പഠിപ്പുകഴിഞ്ഞാല്‍ മലയാളികള്‍

Read More »

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍’പദ്ധതി ; സംസ്ഥാനത്ത് സാമൂഹിക അടുക്കളകള്‍ വീണ്ടും സജീവമാകുന്നു

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി തൃശൂര്‍: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »