ദുബായില്‍ കര്‍ശന സുരക്ഷാ നടപടികളോടെ ശനിയാഴ്ച്ച മുതല്‍ വിവിധ വിനോദ സഞ്ചാരം കേന്ദ്രങ്ങള്‍, സമ്മര്‍ ക്യാമ്പുകള്‍, സ്പാ, മസാജ് സെന്‍ററുകള്‍, ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍ എന്നിവ തുറക്കുമെന്ന് ദുബായ് എക്കണോമി അറിയിച്ചു. എമിറേറ്റിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം.പാര്‍ട്ടികളും സാമൂഹിക ഒത്തു ചേരലും അനുവദിക്കില്ല.
പാര്‍ക്കുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ജിമ്മുകള്‍, ലൈബ്രറികള്‍, ആര്‍ട്ട് സെന്‍ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന എല്ലാ സമ്മര്‍ ക്യാമ്പുകളും ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദുബായ് എക്കണോമി പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നഴ്സറികള്‍ക്ക് സമ്മര്‍ ക്യാമ്പുകള്‍ നടത്താന്‍ അനുവാദമില്ല.












