സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാ ഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാവുന്നു. കാസര്‍കോട്ട് തുടക്കമിട്ട ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കണ്ണൂരിലുണ്ടായിട്ട് കൂടി ജയരാജന്‍ ഉദ്ഘാടനത്തി ന് എത്തിയില്ലന്നതാണ് ശ്രദ്ധേയം
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാവുന്നു. കാസര്‍കോട്ട് തുടക്ക മിട്ട ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കണ്ണൂരിലുണ്ടായിട്ട് കൂടി ജയ രാജന്‍ ഉദ്ഘാടനത്തിന് എത്തിയില്ലന്നതാണ് ശ്രദ്ധേയം.
കണ്ണൂരിലേക്ക് ജാഥ എത്തിയിട്ടും എല്‍ഡിഎഫ്. കണ്‍വീനര്‍കൂടിയായ ഇ പി പങ്കെടുക്കാത്തത് എന്തു കൊണ്ടെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഇത് കണ്ണൂരിലും ആവര്‍ത്തിക്കപ്പെട്ടതോടെ പാര്‍ട്ടിക്കുള്ളില്‍ ഇപിക്കെതിരെയുണ്ടായ ആരോപണങ്ങളെ പറ്റിയായി അണികളുടെ അടക്കം പറച്ചില്‍. ജാഥയില്‍ എം വി ജയരാജനും പി ജയരാജനും ഉള്‍പ്പടെയുള്ള നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നതും ശ്ര ദ്ധേയമാണ്.
സംസ്ഥാനകമ്മിറ്റിയംഗം കൂടിയായ പി.ജയരാജന്റെ പരാതിയിലെ റിസോര്‍ട്ട് വിവാദം ഇപിക്ക് വലിയ തി രിച്ചടിയാണ് പാര്‍ട്ടിക്കുള്ളിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉ ണ്ടായത്. ഒരിക്കല്‍ കെട്ടടങ്ങിയ റിസോ ര്‍ട്ട് വിവാദം വീണ്ടും വന്നതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ പക്ഷം. അത് അന്വേഷിക്കണമെന്നാവശ്യ പ്പെട്ടിട്ടും നടന്നില്ല. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടിലാണ് വിവാ ദമായ ആയുര്‍വേദ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നതെന്നതും പ്രധാന കാര്യമാണ്.
എന്നാല്‍ വരുന്ന ദിവസങ്ങളില്‍ ഇപി ജാഥയുടെ ഭാഗമാകുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടി യായ എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നത്. ഇപിക്ക് അങ്ങിനെ ജാഥയില്‍ നിന്നും വിട്ട് നില്‍ക്കേണ്ട കാര്യ മില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.