സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്ഐകള്, രാജ്യത്തുടനീളമുള്ള 50ലധികം നിക്ഷേപകര്‍, 40ലധികം സ്പീക്കര്‍മാര്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പറേറ്റുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാ ടിയില്‍ പങ്കെടുക്കും.
കൊച്ചി: സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് മികച്ച നിക്ഷേപശേഷിയുള്ള വ്യക്തികളെ (എച്ച് എന്‍ ഐ-ഹൈ നെറ്റ്വര്ത്ത് ഇന്‍ഡിവിഡ്വല്‍സ്) അറിയിക്കുന്നതിനും നിക്ഷേപവഴികള്‍ തുറക്കുന്നതിനു മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നു.
സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്ഐകള്, രാജ്യത്തുടനീളമുള്ള 50ല ധികം നിക്ഷേപകര്‍, 40ലധികം സ്പീക്കര്‍മാര്‍,നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പറേറ്റുകള്‍, നയരൂപകര്ത്താ ക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കേരളത്തിലെ പ്രാരംഭഘട്ട നിക്ഷേപ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സീഡിംഗ് കേരളയിലൂടെ സാ ധിക്കുമെന്ന് കരുതുന്നതായി സിഇഒ അനൂപ് അംബിക പറഞ്ഞു. മാത്രവുമല്ല കേരളത്തിലെ സ്റ്റാര്‍ ട്ടപ്പുക ളില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ള എച്ച് എന്‍ ഐകളുടെയും പ്രാദേശിക നിക്ഷേപകരു ടെയും കൂ ട്ടായ്മ സൃഷ്ടിക്കാനും പരി പാടി സഹായകമാകും. ഈ വര്‍ഷം ഏകദേശം 200 നിക്ഷേപകരേയും എച്ച്എന്‍ ഐകളേയുമാണ് കെഎസ്യുഎം പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം എച്ച് എന്‍ ഐകള്‍ക്ക് സീ ഡിംഗ് കേരളയിലൂടെ വലിയ സാധ്യതകള്‍ തുറന്നു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പ് നിക്ഷേപ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും
നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച
സ്റ്റാര്‍ട്ടപ്പ് നിക്ഷേപ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാ കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം എച്ച് എന്‍ ഐ കള്‍ക്കും സീഡിംഗ് കേരളയിലൂടെ വലിയ സാധ്യതകളുണ്ടാകും.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നി ക്ഷേപിക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്ലാസുകള്‍, നിക്ഷേപകര്‍ക്ക് മികച്ച അവസരം കണ്ടെ ത്താനും ദേശീയതലത്തില്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകളുടെ ഭാഗമാകാനുമുള്ള സഹായം, സ്റ്റാര്‍ട്ടപ്പു കളുടെ സഹസ്ഥാപകരാകാനുള്ള അവസരമൊരു ക്കല്‍ തുടങ്ങിയവയും സീഡിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നു.
2017 മുതലാണ് സീഡിംഗ് കേരള പരിപാടി കെ എസ് യു എം സംഘടിപ്പിക്കുന്നത്.100 എക്സ. വിസി യില്‍ നിന്നുള്ള സഞ്ജയ് മേത്ത, ചെന്നൈ ഏഞ്ചല്‍സ്, ഇന്ത്യന്‍ എയ് ഞ്ചല്‍ നെറ്റ്വര്‍ക്ക്, ലെറ്റ്സ് വെ ഞ്ചേഴ്സ്, ഒറിയോസ് വെഞ്ചേഴ്സ്, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ്, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്, സീ ഫണ്ട് തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ പരി പാടിയില്‍ പങ്കെടുക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ആവശ്യമായവ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.
സീഡിംഗ് കേരള യോട് അനുബന്ധിച്ച് മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കളമശ്ശേരി ഐഎസ്സിയില് ‘സീഡിംഗ് കേരള- ഇന്‍വെസ്റ്റര്‍ കഫേ’യും സം ഘടിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഫണ്ടിംഗ് അവസരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്കുന്ന തിനുമായാണ് ഇന്‍വെസ്റ്റര്‍ കഫേ സംഘടിപ്പിക്കുന്നത്.