ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹ മ്മദ് ആണ് വരന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോ ഷവാര്‍ത്ത പുറത്തു വിട്ടത്. ജനുവരി ആറിനാണ് സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാ ഹം രജിസ്റ്റര്‍ ചെയ്തത്. മാതാപി താക്കളുടേയും സുഹൃത്തുക്കളു ടേയും സാന്നിധ്യത്തിലായിരു ന്നു വിവാഹം
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടു ന്നത്. ഇരുവരും കണ്ടുമുട്ടുന്നതും പ്രണയ നാളുകളും വ്യക്തമാക്കി ക്കൊണ്ട് രണ്ട് മിനിറ്റുവരുന്ന വിഡി യോ സ്വര പോസ്റ്റ് ചെയ്തു. രജിസ്റ്റര്‍ വിവാഹത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്നേഹമാ ണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാ ണ്. പക്ഷേ അത് നിങ്ങളുടേതാണ്, വീഡിയോയ്ക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു. കലാപം ഇത്രയും മനോ ഹരമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഇതിന് ഫഹദിന്റെ മറുപടി. തന്റെ കരം പിടിച്ചതിന് നന്ദി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്വാദി യുവജന് സഭ പ്രസിഡന്റ് ആണ് ഫഹദ്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് സ്വര ഭാസ്കര്‍. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന തിനൊപ്പം താരം സമരമുഖങ്ങളില്‍ നേരിട്ട് എത്തിയിരുന്നു. സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാ ണ് നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.