ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം രാജ്യത്തിന് സമര്‍പ്പിക്കു ന്നതില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. വികസിക്കുന്ന ഇന്ത്യയുടെ ഒരു മഹത്തായ ചി ത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതി വേഗപാതകളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി : ഡല്‍ഹി മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി ദൗസ ലാല്‍സോട്ട് ഭാഗമാണ് പ്രധാനമന്ത്രി ഇന്ന് ഗ താഗതത്തിന് തുറന്നുകൊടുത്തത്. 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീ റ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതാ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ പ്രധാനമന്ത്രി അ ഭിമാനം പ്രകടിപ്പിച്ചു. വികസിക്കുന്ന ഇന്ത്യയുടെ ഒരു മഹത്തായ ചി ത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാതകളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആധുനിക റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ പാതകകള്‍, മെട്രോ, വിമാനത്താവളങ്ങള്‍ എന്നിവ നിര്‍മ്മിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് ചലനക്ഷമതയുണ്ടാകുമെന്നും പ്രധാനമന്ത്രി പറ ഞ്ഞു.
ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തി യിട്ടുണ്ടെന്നും ഇത് 2014ലെ വിഹിതത്തേക്കാള്‍ 5 മടങ്ങ് അധികമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ ബ ന്ധിപ്പിക്കല്‍, പക്കാ വീടുകളുടെയും കോളേജുകളുടെയും നിര്‍മ്മാണം എന്നിവയില്‍ നിക്ഷേപം നട ത്തുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍പ്ലാന്‍ വഴിയാണ് ഡല്‍ഹി മുംബൈ അതിവേഗപാത നടപ്പാക്കുന്നത് എന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഒപ്റ്റിക്കല്‍ ഫൈബര്‍, വൈദ്യു തി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ സ്ഥാപിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന ഭൂമി സൗരോ ര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനും സംഭരണാവശ്യങ്ങള്‍ക്കും (വെയര്‍ഹൗസുകള്‍) ഉപയോഗിക്കുമെന്നും അറിയിച്ചു. ഇതിലൂടെ ഭാവിയില്‍ രാജ്യത്തിന് ധാരാളം പണം ലാഭിക്കാനാകുമെന്നും പ്രധാനമന്ത്രി അഭി പ്രായപ്പെട്ടു.