കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശ തമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത് 75 ശതമാനത്തിലെ ത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്റോള്‍മെന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യ മിട്ടു നടപ്പാക്കിയ പദ്ധതികള്‍ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലിയില്‍ അ സാപ് കേരള സംഘടിപ്പിച്ച മൂന്നാമത് പ്രൊഫഷനല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശതമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സര്‍ക്കാര്‍ നടപ്പിലാക്കിയ പ ദ്ധതികളുടെ ഫലമാണിതെന്നും ഇത് 75 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറ ഞ്ഞു.
പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിലും അറി വ് പ്രായോഗിക തലത്തിലെത്തിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കു ന്നതിലുമാണ് സര്‍ക്കാര്‍ പ്രധാനമാ യും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിദേശ രാജ്യങ്ങ ളിലേക്ക് ഉന്നത വിദ്യാഭ്യാസം തേടി പോകുന്നത് അവിടങ്ങളില്‍ പഠനത്തോടൊപ്പം ജോലി സാധ്യതകള്‍ കൂ ടി ഉള്ളത് കൊണ്ടാണ്. ഈ അവസരങ്ങള്‍ നമ്മുടെ നാട്ടിലും സൃഷ്ടിക്കാനാണ് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പ സ്,യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മെഡിക്കല്‍ രംഗത്തുള്ളതു പോലെ മറ്റു മേഖലകളിലും നിര്‍ബന്ധ ഇന്റേണ്‍ഷിപ്പ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണെന്നും കേരളം വ്യവസായ സൗഹൃദ മല്ലെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ യുവാക്കള്‍ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണ മെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാ ണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.