റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്ന യിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപി എം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ ക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്
തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഒരന്വേഷ ണവുമില്ല. മാധ്യമങ്ങളാണ് ഈ വിഷയം നിരന്തരം ചര്‍ച്ച നടത്തുന്നത്. ആ ചര്‍ച്ചയ്ക്കൊന്നും വശംവദരാകാ ന് സിപിഎം തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആന്തൂരിലെ വൈദീകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്ത മാക്കിയത്. റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്നയിച്ച സം സ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കുമെന്ന് കഴി ഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതി കരിക്കുകയായിരുന്നു അദ്ദേഹം.
യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് എതിരായ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ‘നിങ്ങ ള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിരോധിക്കാന്‍ നടക്കലാണോ ഞങ്ങളുടെ പണി’ എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ഒരു സ്ത്രീ എന്ന രീതിയില്‍ നടക്കുന്ന കടന്നാക്രമണത്തെ ശക്തിയായി എതിര്ക്കു ന്നെന്നും അദ്ദേഹം പറ ഞ്ഞു.