കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. പൊലീ സ് സ്ഥലത്തെത്തി പരിശോധന നടത്തി
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിന് നേരെ ആ ക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലുകൊണ്ടിടിച്ചു തകര്‍ത്ത നിലയിലാണ്. കാര്‍പോര്‍ച്ചില്‍ രക്തപ്പാടു കളും കണ്ടെത്തി.ചില്ല് തകര്‍ത്തപ്പോള്‍ അക്രമിയുടെ കയ്യിനേറ്റ പരിക്കാനാണന്നാണ് സംശയം.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ജനല്‍ചില്ലുകള് തക ര്‍ത്തിരിക്കുന്നതും രക്തക്കറ പടര്‍ന്നിരി ക്കുന്നതും കണ്ടത്. വീടി ന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി.ആക്രമണം നട ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹാ യിയെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരി ശോധന നടത്തും. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.