തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു. ഇരു രാജ്യ ങ്ങളിലുമായി 2,308 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റി പ്പോര്‍ട്ട് ചെയ്തു.തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്-കിഴക്കന്‍ തുര്‍ക്കിയി ലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്
ഇസ്താന്‍ബൂള്‍/ അലെപ്പോ : തുര്‍ക്കിയിലും അയല്‍രാജ്യ സിറിയയിലും ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളി ല്‍ മരിച്ചവരുടെ എണ്ണം 2,300 കടന്നു. തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരി ച്ചു. ഇരു രാജ്യങ്ങളിലുമായി 2,308 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെ യ്തു.തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്.
പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് ഉണ്ടായ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ പ്രദേശത്ത് ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത അനുഭവപ്പെട്ട ആദ്യ ഭൂചലനത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞപ്പോള്‍ 6.7 തീവ്രതയില്‍ വീണ്ടും ചലനമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ റിക്ടര്‍ സ് കെയിലില്‍ ആറ് രേഖപ്പെടുത്തിയ തുടര്‍ഭൂചലനം കൂടി ഉണ്ടായത് ആശങ്കപ്പെടുത്തി. 24 മണിക്കൂറിനിടെ മൂന്ന് തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ പ്രദേശത്തേക്ക് പുറപ്പെടുന്ന രക്ഷാപ്രവര്‍ത്തക ര്‍ പോലും ആശങ്കയിലായിരിക്കുകയാണ്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി.ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീണ്ടും ഭൂചലനമു ണ്ടായി. 6.0 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തി ലെ ഗാസിയന്‍ടെപിലാണ് ആദ്യ ത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ ക ഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂച ലനമുണ്ടായത്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാ ധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939 ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കു ന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലന മാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയി ലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കു മെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്‌സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്.
തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ദുരന്തം മറികടക്കാന്‍ എ ല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേ ന്ദ്ര മോദി പറഞ്ഞു.എമര്‍ജന്‍സി മെഡി ക്കല്‍ ടീം നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികി ത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേ വനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് യുക്രൈന്‍ അറിയി ച്ചു. നൂറു രക്ഷാ പ്രവര്‍ത്തകരുമായി തങ്ങളുടെ ഐഎല്‍ 76 എയര്‍ ക്രാഫ്റ്റ് ഉടന്‍ സിറിയയില്‍ എത്തു മെന്ന് റഷ്യ അറിയിച്ചു. തുര്‍ക്കിയിലേക്കും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തകരെ വിടാന്‍ സന്നദ്ധമാണെ ന്നും റഷ്യ അറിയിച്ചു.