കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമ ര്‍പ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ അഭിമുഖവും ഇതോടൊപ്പം നട ക്കും. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും
കൊച്ചി : കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് ആരോഗ്യ പ്രവര്‍ ത്തകരുടെ ഒഴിവ് നികത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് മുഖേന നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് നല്‍കുന്നതിനായി കെ.എന്‍ ജി ഉദ്യാഗസ്ഥസംഘം കൊച്ചിയിലെത്തി.ഫെബ്രുവരി 6 മുതല്‍ 10 വരെ കൊച്ചി നവോട്ടെല്‍ ഹോട്ടലിലാ ണ് നിയമനടപടികള്‍ നടക്കുക.
കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിവിധ വിഭാ ഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ അഭിമുഖവും ഇതോടൊപ്പം നട ക്കും. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.
ഹോട്ടല്‍ നവോട്ടെലില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍ മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, കുവൈറ്റ് നാഷണ ല്‍ ഗാര്‍ഡ് പ്രതിനിധികളായ കേണല്‍ അല്‍ സയ്ദ് മെഷല്‍, കേണല്‍ ഹമ്മാദി തരേഖ്, മേജര്‍ അല്‍ സെ ലമാന്‍ ദാരി, ലെഫ്.കേണല്‍ അല്‍ മുത്താരി നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
23 ഓളം തസ്തികകളിലേക്ക്
റിക്രൂട്ട്മെന്റ് നടപടികള്‍
കുവൈറ്റ് നാഷണല്‍ ഗാര്‍ഡില്‍ നിലവിലുള്ള വിവിധ സ്പെഷ്യാലിറ്റികളി ലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബയോ മെഡിക്കല്‍ എ ഞ്ചിനീ യര്‍, ലാബ് ടെക്‌നി ഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസി യോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടപടി കള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റ റിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് പിആര്‍ഒ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ അറിയിച്ചു.