ബെയ്ജിങ്: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെ മുന്നറിയിപ്പുമായി ചെെന. അതിര്‍ത്തിയിലെ സ്ഥിതി വഷളാക്കരുതെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുളള ചര്‍ച്ചകള്‍ നടന്നു വരികയാണ്. അതിനാല്‍ സ്ഥിഗതികള്‍ വഷളാകുന്ന യാതൊരു പ്രവര്‍ത്തനങ്ങളിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുളള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണെന്നും അതുകൊണ്ട് ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
India & China are in communication and negotiations on lowering the temperatures through military & diplomatic channels. No party should engage in any action that may escalate the situation at this point:Zhao Lijian, Chinese Foreign Ministry spokesperson on PM Modi's Ladakh visit pic.twitter.com/ZYGjGGIdt9
— ANI (@ANI) July 3, 2020
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ന് അതിരാവിലെയാണ് പ്രധാനമന്ത്രി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത്. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. കര, വ്യോമ, ഐടിബിടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കര, വ്യോമ, ഐടിബിടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.











