പത്തനംതിട്ട നഗരമധ്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടി ത്തം. ചിപ്സ് എന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീ സമീപ ത്തെ കടകളിലേക്കും തീപടര്‍ന്നു. ആറ് കടകള്‍ക്ക് തീ പിടിച്ചു. ആറുപേര്‍ക്ക് പരി ക്കേറ്റു. അ ഞ്ചു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗു രുതരമായി പൊള്ളലേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
പത്തനംതിട്ട : പത്തനംതിട്ട നഗരമധ്യത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ അഞ്ച് വ്യാപാര സ്ഥാപ നങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തി ല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടു ത്തി. തീ കൂടുതല്‍ കടകളിലേക്ക് വ്യാപിക്കുന്നുണ്ട്. നിലവില്‍ അഞ്ച് കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്.
ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. കടയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറു കള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പത്തനംതിട്ട മുന്‍സിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള കടകളി ലാണ് തീപിടിത്തമുണ്ടായത്. രണ്ട് ബേക്കറികള്‍, ഒരു ചെരുപ്പ് കട, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര് ണമായി കത്തിനശിച്ചു.തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെ ത്തിയിട്ടു ണ്ട്.











