പൊലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷ നിലെ സിപിഒ സജീഫ് ഖാനെയാണ് അറസ്റ്റ് ചെയ്തത്
പത്തനംതിട്ട : പൊലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാ ണ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലവില്‍ സജീഫ് ഖാന്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ മാസം 16നാണ് സംഭവമുണ്ടാകുന്നത്. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നുപിടി ക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയ പ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു. വീ ണ്ടും കടന്നുപിടിക്കാന്‍ ശ്രമം നടത്തിയതോടെ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് ഇയാളെ സ സ്‌പെന്‍ഡ് ചെയ്തത്.