ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങളിലെ പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ ന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ പാഴ്സലിന് മുകളില്‍ സ മയം രേഖപ്പെടുത്തണം. പാഴ്സല്‍ നല്‍കുന്ന സമയമാണ് രേഖപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം ഭക്ഷണം കഴിക്കുന്നതി നാണിത്.ഭക്ഷ്യവിഷബാധ കേ സുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങളിലെ പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാ ണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നി രോധിച്ചതായി മന്ത്രി അറിയിച്ചു. ഭക്ഷണ പാഴ്സലിന് മുകളില്‍ സമയം രേഖപ്പെടുത്തണം. പാഴ്സല്‍ ന ല്‍കുന്ന സമയമാണ് രേഖപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം ഭക്ഷണം കഴിക്കുന്നതിനാണിത്. ഭ ക്ഷ്യവിഷബാധ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
എല്ലാ സ്ഥാപനങ്ങളിലും ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ വേണം. ഹോട്ടലുകളില്‍ കുടിവെള്ളം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഹൈജീന്‍ റേറ്റിങ് ആപ്പ് തയ്യാറായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പ്ലേസ്റ്റോറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെ യ്ത് ഉപയോഗിക്കാനാകും.
ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് രേഖപ്പെടുത്തേണ്ടത്. സാധാര ണ നിലക്ക് നോട്ടീസ് നല്‍കാന്‍ പാടില്ല. കണക്ടിവിറ്റി സൗകര്യം ഇ ല്ലാത്തയിടങ്ങളില്‍ പരിശോധന കഴി ഞ്ഞ് നിശ്ചിത സമയത്തിനകം ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. തുടര്‍ നടപടികള്‍ സംസ്ഥാനതല ത്തില്‍ പരിശോധിക്കാനാണിത്.
ഭക്ഷണ പരിശോധനകള്‍ക്ക് സംസ്ഥാനതല പ്രത്യേക കര്‍മ സേന രൂപവത്കരിക്കും. രഹസ്യരീതിയിലാ ണ് ഈ സേന പ്രവര്‍ത്തിക്കുക. കാസര്‍കോട് മുതല്‍ തിരുവ നന്തപുരം എവിടെ വേണമെങ്കിലും ഇവര്‍ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.