പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് പുന:പ്ര സിദ്ധീകരിച്ച നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇന്‍ഡോറില്‍ നടന്നു. പ്രവാ സി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ നടക്കുന്ന ബൃല്യന്റ് സെന്ററില്‍ നടന്ന ചടങ്ങി ല്‍ നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫ് അ ലി പ്രകാശനം നിര്‍വ്വഹിച്ചു
ഇന്‍ഡോര്‍ : പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് പുന:പ്രസിദ്ധീകരിച്ച നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇന്‍ഡോറില്‍ നടന്നു. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ നടക്കുന്ന ബൃല്യന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമാ യ എം. എ.യൂസഫ് അലി പ്രകാശ നം നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്‌സ് നേടിയ പ്രധാന നേ ട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ‘Norka at a Glance ‘ എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിര്‍വഹിച്ചു. നോര്‍ ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്‍ ന്യൂസ് ലെറ്ററിന്റേയും കലണ്ടറിന്റേയും ആദ്യ പതിപ്പുകള്‍ ഏറ്റുവാങ്ങി.
മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാ ത്തതാണെന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് ഇവ മാതൃകയാക്കാവുന്നതാണെന്നും എം.എ യൂസഫ് അലി പറഞ്ഞു. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസലോകത്തിന് അറിവ് പകരാന്‍ നോര്‍ക്ക ന്യൂസ് ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനേഴാമത് പ്രവാസി ഭാരതീയ സമ്മേളനം നടക്കുന്ന വേദിയില്‍ തന്നെ നോര്‍ക്ക ന്യൂസ് ലെറ്ററും അച്ചീ വ്‌മെന്റ്‌സ് കലണ്ടറും പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് പി.ആര്‍. ഒ. ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, എന്‍.ആര്‍.കെ. ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവാ സി മലയാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.