പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. നാര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും

ഇന്‍ഡോര്‍: പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ ങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ ഡോറിലെത്തി. ബൃല്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 8 മുതല്‍ 10 വ രെയാണ് പരിപാടി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും.
കേരളത്തിലേതടക്കമുള്ള പ്രവാസി ഇന്ത്യാക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ ച്ചചെയ്യാനും പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും കണ്‍വെന്‍ഷന്‍ ഉപക രിക്കും. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സമാന്തര സമ്മേളനങ്ങ ളും ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃ കയാണ് നോര്‍ക്ക റൂട്ട്‌സ്. മൂന്ന് ദിവസം നടക്കുന്ന ചര്‍ച്ചകളില്‍ ഒരുത്തിരിഞ്ഞു വരുന്ന നവീന ആശ യങ്ങ ളും നിര്‍ദ്ദേശങ്ങളും നോര്‍ക്കയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കാനും പ്രവാസി മലയാളിക ള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിനും സഹായിക്കുമെന്ന് കരുതുന്നു.
ഇന്ന് പ്രവാസി ദിനം ; നോര്‍ക്ക കലണ്ടറും
ന്യൂസ് ലെറ്ററിന്റെ പ്രകാശനവും
നോര്‍ക്ക റൂട്ട്സിന്റെ പ്രധാന നേട്ടങ്ങള്‍ വിശദീകരിക്കുന്ന കലണ്ടറും, നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്ര കാശനവും ജനുവരി 9ന് നടക്കും.1915 ജനുവരി 9ന് മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരികെയെത്തിയതിന്റെ സ്മരണാര്‍ത്ഥമാണ് പ്രവാസി ഭാരതീയ ദിവസായി ആചരിക്കുന്നത്.
പ്രവാസി ഭാരതീയരുടെ പൊതുവേദിയായി 2003 മുതല്‍ ചേരുന്ന കണ്‍വെന്‍ഷന്‍ 2015 മുതല്‍ രണ്ടുവര്‍ഷത്തിലൊരിക്കലാക്കി. കഴിഞ്ഞ സമ്മേളനം കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് ഓണ്‍ ലൈന്‍ ആയാണ് സമ്മേളിച്ചത്.