വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തി ല്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡി യോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങള്‍ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിര്‍ദ്ദേശം. എല്ലാവരും മാസ്‌ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാല്‍ സുരക്ഷിതരാ കാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി ഓ ര്‍മ്മപ്പെടുത്തി.
ഉത്സവകാലങ്ങളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി യിരുന്നു. ഇതിനിടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതില്‍ സൗകര്യ ങ്ങള്‍ വിപുലമാക്കുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങി. നഗരങ്ങളില്‍ പ്രതിദിനം പരമാവധി നൂറ് പേര്‍ മാത്രം ബൂസ്റ്റര്‍ ഡോസ് എടുത്തിരുന്നിടത്ത് മാ റിയ സാഹചര്യത്തില്‍ രണ്ടായിരമോ, മൂവായിരമോ പേര്‍ ബൂസ്റ്റര്‍ ഡോ സെടുത്ത് തുടങ്ങിയ സാഹചര്യം പരിഗണിച്ചാണിത്. മൂക്കിലൂടെ നല്‍കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയതും ബൂസ്റ്റര്‍ വാക്സിനേഷനില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.ചൈന ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.