തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദം ഇനി സിപിഎം അന്വേഷി ക്കും. വിവാദം അന്വേഷിക്കാനായി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു,ഡി കെ മുരളി, ആര്‍ രാമു എന്നിവരാണ് അന്വേഷണ കമ്മീഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദം ഇനി സിപിഎം അന്വേഷി ക്കും. വിവാദം അന്വേഷിക്കാനായി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരാണ് അന്വേഷണ കമ്മീഷന്‍. കത്ത് വിവാദത്തില്‍ അന്വേഷണം നടത്തി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റി പ്പോര്‍ട്ട് നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശം.
കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികയാവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്താണ് വിവാദമായത്. ജോലി ഒഴിവുണ്ടെന്നും ലിസ്റ്റ് തരണമെന്നും ആ വശ്യപ്പെട്ടായിരുന്നു കത്ത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യ ക്തമാക്കിയതോടെ മേയര്‍ ക്കും സര്‍ക്കാരിനും ആശ്വാസമായിരുന്നു. എന്നാല്‍, ബിജെപിയും യുഡിഎ ഫും ശക്തമായ സമരപരിപാടികളുമായാണ് മുന്നോട്ടു പോകുന്നത്.