വിദ്യാര്‍ഥികള്‍ ജാതി വിവേചനത്തിനെതിരെ സമരം നടത്തുന്ന കെ.ആര് നാരായണന് വിഷ്വല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ ജനുവരി എട്ടുവരെ അടച്ചിടാന്‍ ജില്ലാ കല ക്ടറുടെ ഉത്തരവ്. വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന നിര്‍ദേശവും നല്കിയി ട്ടുണ്ട്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ജാതി വിവേചനത്തിനെതിരെ സമരം നടത്തുന്ന കെ.ആര് നാരായണ ന് വിഷ്വല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ ജനുവരി എട്ടുവരെ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്ത രവ്. വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 25 മുതല്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികളുടെ നിരാഹാരസമരത്തില്‍ അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാ ണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാനപാലനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഡിസംബര്‍ അഞ്ചു മുതല്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സമരം ഇവിടെ നടന്നുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്തെത്തിയിരുന്നു. കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഡബ്ല്യൂ.സി.സി ഫെയ്സ്ബുക്കില്‍ കുറിച്ചു.











