വായ്പ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് സിഇഒ ആയിരി ക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി വായ്പകള്‍ അനുവദിച്ചതുമായി ബ ന്ധപ്പെട്ട കേസിലാണ് അറസ്റ്റ്
ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താ വ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് സിഇഒ ആയിരിക്കെ വീഡിയോകോണ്‍ ഗ്രൂ പ്പിന് അനധികൃതമായി വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ ന്നതിനെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ ഐസിഐസിഐ ബാങ്ക് സി ഇ ഒ സ്ഥാനം ചന്ദ കൊച്ചാറിന് നഷ്ട മായിരുന്നു. 2012ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പ അനുവദിക്കുകയും അത് പി ന്നീട് നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്തിരുന്നു. ഈ ഇടപാടില്‍ ക്രി മിനല്‍ ഗൂഢാലോചന നടന്നതായും, അഴിമതിയുടെ സാമ്പത്തിക പ്രയോജനം ചന്ദ കൊച്ചാറിന്റെ ഭര്‍ത്താ വ് ദീപക്കിനും ബന്ധുക്കള്‍ക്കും ലഭിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
ചന്ദ കൊച്ചാറിന്റെ നടപടി ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തി, 2019ല്‍ ഐസിഐസിഐ ബാങ്ക് അവരുടെ പിരിഞ്ഞ് പോക്ക് സാങ്കേതിക പിരിച്ചു വിടലായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ ചന്ദ കൊച്ചാര്‍ നിഷേധിച്ചിരുന്നു.











