പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതല്‍ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്(കാപ്പ) പരിഗണിക്കാനാണ് തീരുമാനം
തിരുവനന്തപുരം: പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതല്‍ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്(കാപ്പ) പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ആഭ്യന്തര അഡീഷ ണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു, ഡി.ജി.പി അനില്‍ കാന്ത്, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ യോഗ ത്തിലാണ് കാപ്പയില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം ഉണ്ടായത്.
ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം.ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ചെറിയ തോതില്‍ ലഹരിവസ്തു പിടികൂടിയാലും ശക്തമായ നടപടി വേണമെന്നും യോഗത്തില്‍ തീരുമാനമായി. കാപ്പ നിയമത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്ക് പരിഗണിക്കാവൂ, ചെറിയ കുറ്റങ്ങള്‍ പരിഗണിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കലക്ടര്‍മാര്‍ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. ഇത് മറികടക്കുന്ന താണ് പുതിയ നിര്‍ദ്ദേശം. പുതിയ തീരുമാനപ്രകാരം ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്വമേധയാ എടുത്ത കേസുകളില്‍ കാപ്പ പ്രകാരം തടങ്കലില്‍ വയ്ക്കാം. രാഷ്ട്രീയ സ്വഭാവമുള്ളതെ ങ്കിലും ഐപിസി പ്രകാ രം ഗുരുതര കുറ്റകൃത്യമാണെങ്കില്‍ കാപ്പ ചുമത്താം.
ഈ വര്‍ഷം 734 കാപ്പ അറസ്റ്റുകള്‍ക്ക് അനുമതി തേടിയതില്‍ കളക്ടര്‍മാര്‍ അനുവദിച്ചത് 245 എണ്ണം മാത്ര മായിരുന്നു.