നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുത ല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂ ക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാ രിന്റെ ആവശ്യം കോടതി തള്ളി
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പി ച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസത്തിന കം സ്വത്തു കണ്ടുകെട്ടല്‍ അടക്കം പൂര്‍ത്തിയാക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉ ത്തരവിട്ടിരുന്നു. പ്രതികളുടെ സ്വത്തുക്കല്‍ കണ്ടുകെട്ടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ല. പൊതുമുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ല.സ്വ ത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെ എല്ലാ നടപ ടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്നേ ദിവസം ആഭ്യന്തര വകുപ്പ് സെക്രട്ടറി കോടതിയില്‍ ഹാജരാകണമെ ന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ സെപ്തംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് ബസുകള്‍ ഉള്‍പ്പെടെ അക്രമികള്‍ തക ര്‍ത്തിരുന്നു. സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈ ക്കോടതി നേരത്തേയും നിര്‍ദ്ദേശിച്ചിരുന്നു.











