ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്
ന്യൂഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറി ഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജി യില്‍ ഇന്നലെ വൈകിട്ടാണ് സംഭവമു ണ്ടായത്.
ഡല്‍ഹി സ്വദേശി മന്‍സിങാണ് മദ്യലഹരിയില്‍ ഭാര്യയുടെ മുത്തശ്ശിയുടെ വീടിന്റെ ടെറസില്‍ നിന്ന് കുട്ടി യെ വലിച്ചെറിഞ്ഞത്. കൃത്യത്തിനു പിന്നലെ ഇയാള്‍ മൂന്നാം നിലയിലെത്തി താഴേക്ക് ചാടി ജീവനൊടു ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയും പിതാവും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. പൊലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.
ഭര്‍ത്താവുമായി പിണങ്ങിയ താന്‍ കുറച്ച് ദിവസങ്ങളായി രണ്ട് കുട്ടികള്‍ക്കൊപ്പം മുത്തശ്ശിക്കൊപ്പം താമ സിക്കുകയാണെന്ന് മന്‍സിങിന്റെ ഭാര്യ പൂജ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് താനുമായി വഴക്കിട്ടു. പിന്നാലെ മകനെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി താഴേക്ക് എറിയുകയായി രുന്നുവെന്നും പൂജ വ്യക്തമാക്കി.