ഓടുന്ന ട്രൈനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു.കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16),സജ്ഞയ്(17) എന്നിവ രാണ് മരിച്ചത്
തൃശൂര്‍: ഓടുന്ന ട്രൈനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മ രിച്ചു.കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16),സജ്ഞയ്(17) എന്നിവരാണ് മരിച്ചത്.കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊരട്ടിയിലാണ് സംഭവം.ഇവര്‍ സഞ്ചരിച്ച ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ഓടു ന്ന ട്രൈനില്‍ നിന്നും ഇവിടെ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരു ന്നു അപകടം.
ഒരാള്‍ പ്ലാറ്റ്ഫോമില്‍ തലയടിച്ച് വീഴുകയും മറ്റൊരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയുമായിരുന്നു. രണ്ടു പേരും തത്ക്ഷണം മരിച്ചതായാണ് വിവരം.കൊരട്ടിയില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ കുറവായതിനാല്‍ പ്ലാറ്റ്ഫോമില്‍ ആളുകള്‍ കുറവായിരുന്നു.കൂടാതെ പുലര്‍ച്ചെയായത് കൊണ്ടും അപകടം ആരും ശ്രദ്ധി ച്ചിരുന്നില്ല. രാവിലെ പ്ലാറ്റ്ഫോമില്‍ എത്തിയ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഇരുവരുടെയും മൃത ദേങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.