ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അപടകം ഒഴിവായി
കണ്ണൂര്‍ : ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയി ലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അ പടകം ഒഴിവായി. അപകടത്തില്‍ ആര്‍ ക്കും പരുക്കില്ല.കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മറി ഞ്ഞത്.
അതേസമയം, അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലിസ് പറ ഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറിയില്‍ സഹായി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. റോഡരികി ലെ സുരക്ഷാവേലികള്‍ തകര്‍ത്താണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ടാങ്കര്‍ മറിഞ്ഞത്.
ടാങ്കര്‍ റോഡില്‍ നിന്ന് നീക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. കണ്ണൂരില്‍ നി ന്നുള്ള വാഹനങ്ങള്‍ പിലാത്തറമാതമംഗലം വഴി ഹൈവേയിലേക്ക് പ്രവേശിക്കണമെന്നാണ് പൊലിസി ന്റെ നിര്‍ദേശം. കാസര്‍കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഏഴിലോട് കുഞ്ഞിമംഗലം വഴി കെഎ സ്ടി പി റോഡിലേക്ക് പ്രവേശിക്ക ണം. പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പാലക്കോട് മുട്ടംരാ മന്തളി വഴി പയ്യന്നൂരിലേക്ക് പോകണമെന്നും പൊലിസ് അറിയിച്ചു.











