സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാ ര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അ വസ്ഥ ഒഴിവാക്കും. ഇ-ഗവേണന്‍സ് ശക്തമാക്കുന്ന തും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമായാണെന്നും മുഖ്യ മന്ത്രി പറഞ്ഞു
കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമി ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറ ങ്ങുന്ന അവസ്ഥ ഒഴിവാക്കും. ഇ-ഗവേണന്‍സ് ശക്തമാക്കുന്നതും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കു ന്നതും ഇതിന്റെ ഭാഗമായാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
868 സേവനങ്ങള്‍ ആണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കുന്നതിനും പഞ്ചിംഗ് സംവിധാനം കൊണ്ടുവരുന്നതിനും നടപടി സ്വീകരിച്ചു വരിക യാണ്. പൊതു സേവനങ്ങളുടെ കാര്യത്തില്‍ ഇതാണ് സര്‍ക്കാരിന്റെ നിലപാട്. ഈ സമീപനത്തിന്റെ അ ന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ സിനിമാതാരങ്ങളായ ബാബുരാജ്, സിജു വില്‍സണ്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. അ ന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, ആലുവ നഗരസഭ ചെയ ര്‍മാന്‍ എം.ഒ ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരാ യ എം.പി സൈമണ്‍, ലിസ ജോണ്‍സണ്‍, ഫാസില്‍ ഹുസൈന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഗയില്‍സ് ദേവസി പയ്യപ്പള്ളി, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ശതാബ്ദി മുഖ്യ സംഘാടകനും ആലുവ നഗര സഭ മു ന്‍ കമ്മീഷണറുമായ എം.എന്‍. സത്യദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.