സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മ സ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു. ചാന് സലര് സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.പ്രധാനപ്പെട്ട ആഘോഷ പരിപാടിക ളുടെ ഭാഗമായി രാജ്ഭവനില്‍ വിരുന്നു സംഘടിപ്പിക്കാറുണ്ട്.
കഴിഞ്ഞ ഓണം വാരാഘോഷത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന പതിവില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയതു വാര്‍ത്തായിയിരുന്നു. ഈ എതിര്‍പ്പ് നില്ക്കുന്ന സാഹചര്യത്തിലാണ് വിരുന്നിലേക്ക് ഗവര് ണര് മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കുട്ടിക്കളി കളിക്കാന്‍ പാടി ല്ലെന്ന ഹൈക്കോടതി യുടെ പരാമര്‍ശനം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷത്തിലെ ക്ഷണം ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിനു കാരണമാവുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.